1. .ഏതു രോഗത്തിന്റെ ചികില്സയ്ക്കാണ് ക്ലോറോമൈസെറ്റിന് ഉ പയോഗിക്കുന്നത്
ടൈഫോയ്ഡ്
2. രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്
ക്ഷയം
3. ശരീരവളര്ച്ചയുടെ കാലം കഴിഞ്ഞശേഷം ശരീരത്തില് സൊമാറ്റോട്രോഫിന് അധികമായി ഉത്പ്പാദിപ്പിക്കപ്പെട്ടാല് ഉണ്ടാവുന്ന രോഗാവസ്ഥ ഏത്?
അക്രോമെഗലി
4. അരിവാള് രോഗം ഏതിനം രോഗത്തിന് ഉദാഹരണമാണ്?
പാരമ്പര്യരോഗം
5. എലിപ്പനി ഉണ്ടാക്കുന്ന രോഗാണു
ലെപ്റ്റോസ്പൈറ
6. ഏതു രോഗത്തിനെതിരെയുള്ള വാക്സിനാണ് സ്റ്റാന്ലി പ്ലോട്ട്കിന്റെ നേതൃത്വത്തില് വികസിപ്പിച്ചെടുത്തത്?
റുബെല്ല
7. ജീവിതശൈലീ രോഗങ്ങള്ക്ക് ഉദാഹരണങ്ങളേവ?
അള്ഷിമേഴ്സ, ഹൃദയാഡാതം, കാന്സര്, പ്രമേഹം,
8. ഗ്രാമീണ മേഖലയില് ആരോഗ്യ സംരക്ഷണത്തിനായി കേന്ദ്രഗവണ്മെന്റ് കൊണ്ടുവന്ന ടെലി മെഡിസിന് പദ്ധതി ഏത്?
സെഹത്
9. കുഷ്ഠരോഗികളുടെ അഭയകേന്ദ്രമെന്നറിയപ്പെടുന്ന 'ആനന്ദവനം' സ്ഥാപിച്ചത്?
ബാബാ ആംടേ
10. 'യൂറോപ്പിലെ രോഗി' എന്നു വിളിക്കപ്പെട്ടത് ഏതു രാജ്യമാണ്?
തുര്ക്കി