131. ശ്വേതരക്താണുക്കള്‍ അമിതമായി ഉത്പ്പാദിപ്പിക്കപ്പെടുന്ന രോഗമേത്?
രക്താര്‍ബുദം (ലുക്കീമിയ)
132. ജലത്തിലൂടെ പകരുന്ന രോഗങ്ങളേവ?
മഞ്ഞപ്പിത്തം, ടൈഫോയിഡ്, കോളറ
133. ഡോട്ട് എന്നത് ഏത് രോഗത്തിനുള്ള ചികിത്സാ രീതിയാണ്
ക്ഷയം
134. ഏതു രോഗത്തെ പ്രതിരോധിക്കാനുള്ളതാണ് വേരിസെല്ലാ വാക്സിന്‍?
ചിക്കന്‍പോക്സ്
135. ലോകത്തിൽ ഏറ്റവും സാധാരണമായി പകരുന്ന രോഗം
ജലദോഷം
136. എയ്ഡ്സ് രോഗികൾക്ക് പെൻഷൻ ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
ഒഡീഷ
137. ജീവിതശൈലീ രോഗമായി കരുതുന്ന പ്രമേഹത്തിന്റെ വകഭേദമേത്?
ടൈപ്പ്2 പ്രമേഹം
138. രക്തത്തിലെ ഹീമോഗ്ലോബിന്‍ കുറയുമ്പോഴുള്ള രോഗാവസ്ഥ ഏത്?
അനീമിയ (വിളര്‍ച്ച)
139. കുട്ടികളില്‍ കണ്ടുവരുന്ന മരാസ്മസ് രോഗത്തിനു പ്രധാന കാരണമെന്ത്?
മാംസ്യത്തിന്റെ അപര്യാപ്തത
140. പീയൂഷഗ്രന്ഥി ഉത്പ്പാദിപ്പിക്കുന്ന സൊമാറ്റോട്രോഫിന്‍ ഹോര്‍മോണിന്റെ അളവു കുറയുമ്പോഴുണ്ടാവുന്ന രോഗാവസ്ഥ ഏത്?
വാമനത്വം