141. ഏത് അവയവത്തെ ബാധിക്കുന്ന മാരകരോഗമാണ് യുറീമിയ
വൃക്കകളെ
142. ജലത്തിലൂടെ പകരുന്ന രോഗങ്ങളേവ?
മഞ്ഞപ്പിത്തം, ടൈഫോയിഡ്, കോളറ
143. പാറമടകളില് പണിയെടുക്കുന്നവരെ ബാധിക്കുന്ന ശ്വാസകോശരോഗമേത്?
സിലിക്കോസിസ
144. ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ വിമുക്തരാജ്യമായി പ്രഖ്യാപിച്ച വര്ഷമേത് ?
2014 മാര്ച്ച് 27
145. ലോകത്തിൽ ഏറ്റവും സാധാരണമായി പകരുന്ന രോഗം
ജലദോഷം
146. ഏതു രോഗത്തെ തടയാനാണ് ബി.സി.ജി. വാക്സിന് ഉപയോഗിക്കുന്നത് ?
ക്ഷയം
147. 'നാവികരുടെ പ്ലേഗ് 'എന്നറിയപ്പെടുന്ന രോഗമേത്?
സ്കര്വി
148. പാപ്സ്മിയര് ടെസ്റ്റ് ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു
ഗര്ഭാശയ ക്യാന്സര്
149. 2020 ഓടെ ഇന്ത്യയിലെ കുട്ടികളെയെല്ലാം വാക്സിനിലൂടെ തടയാവുന്ന ഏഴു രോഗങ്ങളില് നിന്നും മുക്തമാക്കാന് ലക്ഷ്യമിട്ട് 2014 ഡിസംര് 25ന് കേന്ദ്രസര്ക്കാര് ആരംഭിച്ച പദ്ധതിയേത്?
മിഷന് ഇന്ദ്രധനുഷ്
150. പീയൂഷഗ്രന്ഥി ഉത്പ്പാദിപ്പിക്കുന്ന സൊമാറ്റോട്രോഫിന് ഹോര്മോണിന്റെ അളവു കുറയുമ്പോഴുണ്ടാവുന്ന രോഗാവസ്ഥ ഏത്?
വാമനത്വം