Questions from ആരോഗ്യം

151. കണരോഗത്തിനു (റിക്കറ്റ്‌സ) കാരണം ഏതു വൈറ്റമിന്റെ അപര്യാ പ്തത ആണ്?

വൈറ്റമിന്‍ ഡി

152. ഡയബെറ്റിസ്, ക്യാന്‍സര്‍, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം എന്നീ രോഗങ്ങള്‍ക്കുള്ള പൊതുവായ പ്രത്യേകത എന്ത്?

ജീവിതശൈലീ രോഗങ്ങളാണിവ (രോഗാണുക്കള്‍ മൂലമല്ല)

153. ലോകത്തിലെ ആദ്യത്തെ വാക്സിന്‍ ഏതു രോഗത്തിനെതിരെ ഉള്ളതായിരുന്നു ?

വസൂരി

154. ഏതു രോഗത്തിനെതിരെയുള്ള വാക്സിന്‍ വികസിപ്പിച്ചതിലൂടെയാണ്ഹിലാരി കോപ്രോവ്സ്ക്കി പ്രശസ്തന്‍?

പോളിയോ വാക്സിന്‍

155. ഇന്‍സുലിന്‍ ഹോര്‍മോണിന്റെ അളവുകുറഞ്ഞ് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു വര്‍ധിക്കുന്ന രോഗാവസ്ഥ ഏത്?

ഡയബറ്റിസ് മെല്ലിറ്റസ് (പ്രമേഹം)

156. കേരളത്തില്‍ അരിവാള്‍രോഗം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ള ജനവിഭാഗമേത്?

വയനാട, പാലക്കാട് ജില്ലകളിലെ ആദിവാസികള്‍

157. ഏതു വിളയെ ബാധിക്കുന്ന രോഗമാണ് ദ്രുതവാട്ടം

കുരുമുളക്

158. ഏത് ഡനലോഹത്തിന്റെ മലിനീകരണം മൂലമുണ്ടാവുന്ന രോഗമാണ് 'പ്ലംബിസം'?

ലെഡ്

159. അയഡിന്റെ കുറവുമൂലം തൈറോയ്ഡ് ഗ്രന്ഥി വീങ്ങുന്ന രോഗാവസ്ഥ ഏത്?

ഗോയിറ്റര്‍

160. രക്തത്തിലെ ഹീമോഗ്ലോബിന്‍ കുറയുമ്പോഴുള്ള രോഗാവസ്ഥ ഏത്?

അനീമിയ (വിളര്‍ച്ച)

Visitor-3482

Register / Login