101. അമേരിക്കൻ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ കമ്പനി?
ഇൻഫോസിസ്
102. ബി.എസ്.സി. സെൻസെക്സിന്റെ പൂർണ്ണരൂപം?
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സെൻസിറ്റീവ് ഇൻഡക്സ്
103. പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന അംഗീകൃത മുദ്ര?
എക്കോ മാർക്ക്
104. സെക്യൂരിറ്റി പേപ്പർ മിൽ സ്ഥിതി ചെയ്യുന്നത്?
ഹോഷംഗാബാദ് .മധ്യപ്രദേശ് - 1968 ൽ സ്ഥാപിതം
105. ഇന്ത്യൻ നോട്ടിൽ മൂല്യം രേഖപ്പെടത്തിയുള്ള ഏക വിദേശഭാഷ?
നേപ്പാളി
106. ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ബാങ്കിംഗ് സമ്പ്രദായത്തിന് തുടക്കം കുറിച്ച ബാങ്ക്?
ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ 1770 ൽ
107. സ്വാതന്ത്രത്തിന്റെ സുവർണ്ണ ജൂബിലിയിൽ ആരംഭിച്ച പഞ്ചവത്സരപദ്ധതി?
ഒമ്പതാം പഞ്ചവത്സരപദ്ധതി 1997- 2002
108. ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്?
എം.വിശ്വേശ്വരയ്യ
109. ഇന്ത്യയിൽ ആദ്യമായി പൂർണ്ണരൂപത്തിലുള്ള സ്വർണ്ണ നാണയങ്ങൾ ഇറക്കിയത്?
ഗുപ്തൻമാർ
110. ഇന്ത്യാ സെക്യൂരിറ്റിപ്രസ്സ് സ്ഥിതി ചെയ്യുന്നത്?
നാസിക്ക്- മുംബൈ-1925 ൽ സ്ഥാപിതം