Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

111. കറൻസി നോട്ടുകൾ പുറത്തിറക്കാനുള്ള അധികാരം ഇന്ത്യാ ഗവൺമെന്റിൽ നിക്ഷിപ്തമായ ആക്റ്റ്?

1861 ലെ പേപ്പർ കറൻസി ആക്ട്

112. സൂക്ഷ്മ വ്യവസായ യൂണിറ്റുകളുടെ ധ ന പോഷണത്തിനായി 2015 ഏപ്രിൽ 8 ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി?

മുദ്ര മൈക്രോ യൂണിറ്റ്സ് ഡവലപ്പ്മെന്‍റ് ആന്‍റ് റി ഫിനാൻസ് ഏജൻസി

113. ഇന്ത്യൻ കറൻസികളിൽ എത്രാമതായിട്ടാണ് മലയാള ഭാഷയിൽ രൂപയുടെ മൂല്യം രേഖപ്പെത്തിയിട്ടുള്ളത്?

ഏഴാമത്

114. പഞ്ചവത്സര പദ്ധതികളിൽ ഏറ്റവും കൂടുതൽ ശരാശരി സാമ്പത്തിക വളർച്ചാ നിരക്ക് കൈവരിച്ച പദ്ധതി?

പതിനൊന്നാം പഞ്ചവത്സര പദ്ധതി

115. 1975 ൽ ഇന്ദിരാഗാന്ധി ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി ഇരുപതിന പരിപാടികൾ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി?

അഞ്ചാം പഞ്ചവത്സര പദ്ധതി

116. ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് സാമൂഹിക വികസന പദ്ധതി (community Development Programme) ആരംഭിച്ചത്?

ഒന്നാം പഞ്ചവത്സര പദ്ധതി- ( 1952 ഒക്ടോബർ 2 ന്)

117. ഇന്ത്യയിൽ മൂല്യവർദ്ധിതനികുതി -VAT -Value Added Tax - നിലവിൽ വന്ന വർഷം?

2005 ഏപ്രിൽ 1

118. ഹിന്ദു വളർച്ചാ നിരക്ക് ( Hindu Rate of Growth) ന്‍റെ ഉപജ്ഞാതാവ്?

രാജ് കൃഷ്ണ

119. ഇന്ത്യൻ ആസൂത്രണത്തിന്‍റെ പിതാവ്?

എം.വിശ്വേശ്വരയ്യ

120. MODVAT ന്‍റെ സ്ഥാനത്ത് വന്ന പുതിയ നികുതി?

CEN VAT -Central Value Added Tax

Visitor-3150

Register / Login