Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

121. എക്സിം ബാങ്ക് ( Export and Import Bank) സ്ഥാപിതമായ വർഷം?

1982 -ആസ്ഥാനം: മുംബൈ

122. ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന്‍റെ പിതാവ്?

ഫ്രഡറിക് നിക്കോൾസൺ

123. നികുതികളെ കുറിച്ച് പഠിക്കാൻ സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി നിയോഗിക്കപ്പെട്ട കമ്മീഷന്‍റെ തലവൻ?

ഡോ. ജോൺ മത്തായി

124. പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ എന്ന പ്രസിദ്ധ ഗ്രന്ഥം എഴുതിയത്?

എം.വിശ്വേശ്വരയ്യ

125. കാർഷിക പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി?

ഒന്നാം പഞ്ചവത്സര പദ്ധതി

126. സർവൈവിങ് ദി ഗ്രേറ്റ് ഡിപ്രഷൻ ഓഫ് 1990' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

രവി ബത്ര

127. ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം രൂപകല്പന ചെയ്തത്?

ഡി.ഉദയകുമാർ -തമിഴ്നാട് - 2010 ജൂലൈ 15 ന് നിലവിൽ വന്നു

128. ഒന്നാംഘട്ട ബാങ്ക് ദേശസാൽക്കരണം 1969 ജൂലൈ 19 ന് നടത്തിയ പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി (14 ബാങ്കുകൾ)

129. ഇന്ത്യൻ കറൻസിയുടെ വിനിമയമൂല്യം സ്ഥിരമായി സൂക്ഷിക്കുന്നത്?

റിസർവ്വ് ബാങ്ക്

130. ഇന്ത്യൻ എഞ്ചിനീയറിംഗിന്‍റെ പിതാവ്?

എം.വിശ്വേശ്വരയ്യ

Visitor-3368

Register / Login