Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

291. നിഫ്റ്റിക്ക് രൂപം നല്കിയ സാമ്പത്തിക വിദഗ്ദ്ധർ?

അജയ് ഷാ & സൂസൻ തോമസ്

292. കേരളത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്?

കൊച്ചിന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (1978 ൽ നിലവിൽ വന്നു)

293. UTI ബാങ്കിന്‍റെ ഇപ്പോഴത്തെ പേര്?

ആക്സിസ് ബാങ്ക്

294. സാമ്പത്തിക ശാസ്ത്ര നോബൽ പ്രൈസ് ആദ്യം നേടിയ ഇന്ത്യക്കാരൻ?

അമർത്യാസെൻ - 1998 ൽ

295. ഇന്ത്യയിൽ ആദ്യമായി സ്വർണ്ണ നാണയങ്ങൾ ഇറക്കിയത്?

കുശാനന്മാർ

296. ഇന്ത്യയിൽ ആദ്യമായി സ്വയം പിരിഞ്ഞു പോകൽ പദ്ധതി (VRS) നടപ്പിലാക്കിയ ബാങ്ക്?

പഞ്ചാബ് നാഷണൽ ബാങ്ക്

297. SEBl ക്ക് സ്റ്റാറ്റ്യൂട്ടറി പദവി ലഭിച്ചത്?

1992 ഏപ്രിൽ 12

298. ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന്‍റെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?

ആൾ ഇന്ത്യാ റൂറൽ ക്രെഡിറ്റ് സർവ്വേ കമ്മിറ്റി

299. ഇന്ത്യയുടെ വന്ദ്യവയോധിയൻ എന്നറിയപ്പെടുന്നത്?

ദാദാഭായി നവറോജി

300. സ്വർണ്ണത്തിന്‍റെ പരിശുദ്ധി അംഗീകരിക്കുന്ന മുദ്ര?

BlS ഹാൾമാർക്ക്

Visitor-3135

Register / Login