Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

41. ദി ക്രാഷ് ഓഫ് ദി മില്ലേനിയം' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

രവി ബത്ര

42. ഇന്ത്യയിൽ മൂല്യവർദ്ധിതനികുതി -VAT -Value Added Tax - നടപ്പിലാക്കുന്നത് സംബന്ധിച്ച ധനകാര്യ മന്ത്രിമാരുടെ കമ്മിറ്റിയിലെ അധ്യക്ഷൻ?

അസിം ദാസ് ഗുപ്ത

43. പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ ആസ്ഥാനം?

ന്യൂഡൽഹി

44. ഇന്ത്യൻ സ്ഥിതിവിവര ശാസത്ര വിഭാഗത്തിന്‍റെ ശില്പി എന്നറിയപ്പെട്ടത്?

പി.സി. മഹലനോബിസ്

45. നാഷണൽ സ്‌റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്?

എട്ടാം പഞ്ചവത്സര പദ്ധതി - 1992 ൽ

46. ഇന്ത്യൻ കറൻസിയുടെ വിനിമയമൂല്യം സ്ഥിരമായി സൂക്ഷിക്കുന്നത്?

റിസർവ്വ് ബാങ്ക്

47. ആസൂത്രണ കമ്മീഷന്‍റെ ആദ്യ ചെയർമാൻ?

ജവഹർലാൽ നെഹൃ

48. സ്ത്രി ശാക്തീകരണം ലക്ഷ്യമിട്ട പഞ്ചവത്സരപദ്ധതി?

ഒമ്പതാം പഞ്ചവത്സരപദ്ധതി

49. ബാലവേല ഉപയോഗിക്കാതെയുള്ള ഉൽപന്നങ്ങൾക്ക് നൽകുന്ന അംഗീകൃത മുദ്ര?

റഗ്മാർക്ക്

50. ആദ്യമായി മുദ്ര കാർഡ് പുറത്തിറക്കിയ ബാങ്ക്?

കോർപറേഷൻ ബാങ്ക്

Visitor-3190

Register / Login