Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

61. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ഖയാൽ ആപ്ക "?

ഐ.സി.ഐ.സി.ഐ

62. പാവങ്ങളുടെ ബാങ്കർ എന്നറിയപ്പെടുന്നത്?

മുഹമ്മദ് യൂനസ് - ബംഗ്ലാദേശ്

63. നരസിംഹറാവു ഗവൺമെന്‍റ് പുത്തൻ സാമ്പത്തിക നയം (New Economic Policy) നടപ്പിലാക്കിയത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്?

എട്ടാം പഞ്ചവത്സര പദ്ധതി

64. GST യുടെ പൂർണ്ണരൂപം?

Goods and Service Tax

65. കേന്ദ്ര ഗവൺമെന്റിന്‍റെ പ്രധാന വരുമാന മാർഗ്ഗമായ നികുതി?

കോർപ്പറേറ്റ് നികുതി - 32.45 %

66. ദേശിയ വികസനത്തിന്‍റെ ആണിക്കല്ല് എന്നറിയപ്പെടുന്നത്?

ആസൂത്രണ കമ്മീഷൻ

67. ഇന്ത്യയുടെ ആദ്യത്തെ സാമ്പത്തിക സൂപ്പർ മാർക്കറ്റ് നിലവിൽ വന്ന നഗരം?

ജയ്പൂർ

68. റോളിംഗ് പ്ലാൻ അവതരിപ്പിച്ച പ്രധാനമന്ത്രി?

മൊറാർജി ദേശായി 1978-1980 വരെ

69. ജവഹർലാൽ നെഹൃവിന്‍റെ സ്മരണാർത്ഥം ഇന്ത്യ നാണയം പുറത്തിറക്കിയ വർഷം?

1964

70. പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ എന്ന പ്രസിദ്ധ ഗ്രന്ഥം എഴുതിയത്?

എം.വിശ്വേശ്വരയ്യ

Visitor-3409

Register / Login