81. ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം രൂപകല്പന ചെയ്തത്?
ഡി.ഉദയകുമാർ -തമിഴ്നാട് - 2010 ജൂലൈ 15 ന് നിലവിൽ വന്നു
82. ആസൂത്രണ കമ്മീഷൻ അദ്ധ്യക്ഷൻ?
പ്രധാനമന്ത്രി
83. എത്ര രൂപായുടെ നോട്ടിലാണ് ഇന്ത്യൻ പാർലമെന്റ് ചിത്രീകരിച്ചിട്ടുള്ളത്?
50 രൂപാ
84. നാലാം പഞ്ചവത്സര പദ്ധതിയുടെ പരാജയ കാരണം?
1971 ലെ ഇന്തോ- പാക് യുദ്ധം
85. ലോകത്തിലാദ്യമായി പേപ്പർ കറൻസികൾ പുറപ്പെടുവിച്ച രാജ്യം?
ചൈന
86. 1944 ലെ ഗാന്ധിയൻ പദ്ധതിയുടെ (Gandhian Plan) ഉപജ്ഞാതാവ്?
ശ്രീ നാരായണ അഗർവാൾ
87. UTI ബാങ്കിന്റെ ഇപ്പോഴത്തെ പേര്?
ആക്സിസ് ബാങ്ക്
88. റീജിയണൽ ഗ്രാമീൺ ബാങ്കുകൾ - RRB -സ്ഥാപിതമായ വർഷം?
1975
89. ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച്?
ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്
90. കേരളത്തിലെ ആദ്യത്തെ ബാങ്ക്?
നെടുങ്ങാടി ബാങ്ക് - സ്ഥാപകൻ - അപ്പു നെടുങ്ങാടി - 1899 ൽ