Questions from ഇന്ത്യാ ചരിത്രം

1. വാസ്കോഡ ഗാമയുടെ പിൻഗാമിയായി ഇന്ത്യയിലെത്തിയ പോർച്ചുഗീസ് നാവികൻ?

പെഡ്രോ അൽവാരസ്സ് കബ്രാൾ (1500)

2. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മകൾ?

അനിത ബോസ്

3. ആദ്യ സംഘത്തിന്റെ അദ്ധ്യക്ഷൻ?

അഗസ്ത്യമുനി

4. ഗവർണ്ണർ ജനറൽ സ്ഥാനം ഗവർണ്ണർ ജനറൽ ഓഫ് ഇന്ത്യ എന്നാക്കി മാറ്റിയ ആക്റ്റ്?

1833 ലെ ചാർട്ടർ ആക്റ്റ്

5. ഇന്ത്യക്ക് ഡൊമിനിയൻ പദവി നൽകണമെന്ന് ഗവൺമെന്റിനോട് ആവശ്യപ്പെട്ട lNC സമ്മേളനം?

1928 ലെ കൊൽക്കത്ത സമ്മേളനം

6. രണ്ടാം ബുദ്ധമത സമ്മേളനം വിളിച്ചുകൂട്ടിയ രാജാവ്?

കാലശോകൻ

7. ന്യായ ദർശനത്തിന്റെ കർത്താവ്?

ഗൗതമൻ

8. ആരംഷായെ ബാഗ് -ഇ-ജൂദ് മൈതാനത്ത് വച്ച് വധിച്ച് അധികാരം പിടിച്ചെടുത്ത അടിമ വംശ ഭരണാധികാരി?

ഇൽത്തുമിഷ്

9. 1916 ലെ ലക്നൗ ഉടമ്പടി (കോൺഗ്രസും മുസ്ലിം ലീഗും ഒന്നിച്ച് പ്രവർത്തിക്കും)യുടെ ശില്പി?

ബാലഗംഗാധര തിലകൻ

10. നളന്ദ സർവ്വകലാശാല നശിപ്പിച്ച മുസ്ളീം സൈന്യാധിപൻ?

ബക്തിയാർ ഖിൽജി

Visitor-3118

Register / Login