Questions from ഇന്ത്യാ ചരിത്രം

1071. രണ്ടാം ആംഗ്ലോ മറാത്താ യുദ്ധം അവസാക്കാൻ കാരണമായ സന്ധി?

രാജ്ഘട്ട് (1805)

1072. തഞ്ചാവൂരിലെ ബൃഹ ദേശ്വര ക്ഷേത്രം പണികഴിപ്പിച്ചത്?

രാജ രാജ l

1073. ഗാന്ധിജി 1940 ൽ ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിന് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?

കെ. കേളപ്പൻ

1074. താജ്മഹൽ സ്ഥിതി ചെയ്യുന്ന നദീതീരം?

യമുന (ഉത്തർ പ്രദേശ്)

1075. പാഗൽ പാദുഷ എന്ന് വിശേഷിപ്പിക്കപ്പെട്ടത്?

മുഹമ്മദ് ബിൻ തുഗ്ലക്

1076. ജഹാംഗീറിൽ നിന്നും വ്യാപാര അനുമതി നേടിയ ബ്രിട്ടീഷുകാരൻ?

തോമസ് റോ

1077. 1857ലെ വിപ്ലവത്തിന്റെ ജോവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നത്?

ഝാൻസി റാണി

1078. പൂർവ്വമീമാംസയുടെ കർത്താവ്?

ജൈമിനി

1079. ഗദ്യ രൂപത്തിലുള്ള വേദം?

യജുർവേദം

1080. കുത്തബ്ദ്ദീൻ ഐബക്കിന്റെ ഭരണം പ്രതിപാദിക്കുന്ന ഗ്രന്ഥം?

താജ്-ഉൽ-മാസിർ (രചന: ഹസൻ നിസാമി)

Visitor-3906

Register / Login