1151. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് നിലവിൽ വന്നത്?
1947 ആഗസ്റ്റ് 15
1152. രണ്ടാം വിവേകാനന്ദൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
രംഗനാഥാനന്ദ സ്വാമികൾ
1153. യുവജന ദിനമായി ആചരിക്കുന്നത്?
ജനുവരി 12 (വിവേകാനന്ദന്റെ ജന്മദിനം)
1154. ജർമ്മനിയിൽ വച്ച് നേതാജി സുഭാഷ് ചന്ദ്രബോസ് വിവാഹം കഴിച്ച ഓസ്ട്രേലിയൻ വനിത?
എമിലി ഷെങ്കൽ
1155. രണ്ടാം മൈസൂർ യുദ്ധം ആദ്യ ഘട്ടം?
ഹൈദരാലിയും ബ്രിട്ടീഷുകാരും (1780 - 1782)
1156. ലിശ്ചാവി ദൗഹീത്ര എന്നറിയപ്പെട്ട ഗുപ്ത രാജാവ്?
സമുദ്രഗുപ്തൻ
1157. പെരിയോർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?
ഇ.വി രാമസ്വാമി നായ്ക്കർ
1158. അസാധാരണ മനുഷ്യൻ എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത്?
കഴ്സൺ പ്രഭു
1159. ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം അരക്കിട്ടുറപ്പിച്ച യുദ്ധം?
ബക്സാർ യുദ്ധം (1764 ഒക്ടോബർ 23)
1160. മൂന്നാം ബുദ്ധമത സമ്മേളനം നടത്തിയ രാജാവ്?
അശോകൻ (BC 250 )