Questions from ഇന്ത്യാ ചരിത്രം

1191. നെഹ്റുവിന്റെ നേതൃത്വത്തിൽ ഇടക്കാല ഗവൺമെന്റ് നിലവിൽ വന്നത്?

1946 സെപ്റ്റംബർ 2

1192. ആഗാഖാൻ കൊട്ടാരത്തിലെ തടവറയിൽ വച്ച് മരിച്ച ഗാന്ധിജിയുടെ പേഴ്സണൽ സെക്രട്ടറി?

മഹാദേവ് ദേശായി

1193. തലസ്ഥാനം ഡൽഹിയിൽ നിന്നും ആഗ്രയിലേയ്ക്ക് മാറ്റിയ ഭരണാധികാരി?

സിക്കന്ദർ ലോദി

1194. വാകാടക വംശത്തിന്റെ തലസ്ഥാനം?

വാത്സഗുൽമ്മ

1195. 12 വർഷത്തിലൊരിക്കൽ ശ്രാവണബൽഗോളയിൽ നടക്കുന്ന ജൈനമത ഉത്സവം?

മഹാമസ്തകാഭിഷേകം

1196. സിറി കോട്ട പണി കഴിപ്പിച്ച ഭരണാധികാരി?

അലാവുദ്ദീൻ ഖിൽജി

1197. ഡൽഹി ആദ്യമായി കോൺഗ്രസ് സമ്മേളന വേദിയായ വർഷം?

1918

1198. ദണ്ഡി യാത്രയെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് വിശേഷിപ്പിച്ചത്?

ഇർവിൻ പ്രഭു

1199. ടിപ്പു സുൽത്താൻ മരിച്ച യുദ്ധം?

നാലാം മൈസൂർ യുദ്ധം (1799 മെയ് 4)

1200. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ (INC)കോൺഗ്രസ് പ്രസിഡന്റ്?

പട്ടാഭി സീതാരാമയ്യ

Visitor-3099

Register / Login