Questions from ഇന്ത്യാ ചരിത്രം

131. കാലത്തിന്റെ കവിൾത്തടത്തിലെ കണ്ണു നീർത്തുള്ളി എന്ന് താജ്മഹലിനെ വിശേഷിപ്പിച്ചത്?

ടാഗോർ

132. മൗര്യ സാമ്രാജ്യം സ്ഥാപിക്കാൻ ചന്ദ്രഗുപ്ത മൗര്യൻ പരാജയപ്പെടുത്തിയ നന്ദ രാജാവ്?

ധനനന്ദൻ

133. അബ്ദുൾ കലാം ആസാദ് എഴുതിയിരുന്ന തൂലികാനാമം?

ആസാദ്

134. വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത പോർച്ചുഗീസിലെ പള്ളി?

ജെറോണിമസ്റ്റ് കത്തീഡ്രൽ

135. വൈസ്രോയി ഓഫ് റിവേഴ്സ് ക്യാരക്ടർ എന്നറിയപ്പെടുന്നത്?

ലിട്ടൺ പ്രഭു

136. ബ്രിട്ടീഷുകാർ 1857ലെ വിപ്ളവത്തെ കളിയാക്കി വിളിച്ചത്?

ശിപായി ലഹള

137. ഒന്നാം വട്ടമേശ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്?

റാംസെ മക്ഡൊണാൾഡ്

138. ശിവജിയുടെ മാതാവ്?

ജീജാഭായി

139. സുംഗ രാജവംശത്തിന്റെ തലസ്ഥാനം?

പാടലീപുത്രം

140. ജനകീയനായ വൈസ്രോയി എന്നറിയപ്പെടുന്നത്?

റിപ്പൺ പ്രഭു

Visitor-3484

Register / Login