Questions from ഇന്ത്യാ ചരിത്രം

1431. റൗലറ്റ് ആക്ട് പാസാക്കിയ വൈസ്രോയി?

ചെംസ്‌ഫോർഡ് പ്രഭു (1919)

1432. കവി രാജ മാർഗ്ഗം എഴുതിയ രാഷ്ട്ര കൂട രാജവ്?

അമോഘ വർഷൻ

1433. ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യ സ്ഥാപകനായി അറിയപ്പെടുന്നത്?

അൽബുക്കർക്ക്

1434. ലാക് ബക്ഷ് എന്നറിയപ്പെട്ടിരുന്ന അടിമ വംശ ഭരണാധികാരി?

കുത്തബ്ദ്ദീൻ ഐബക്ക്

1435. ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കപ്പെട്ടതോടെ ബോംബെയിലെ ഗോവാലിക് ടാങ്ക് മൈതാനം അറിയപ്പെടുന്നത്?

ആഗസ്റ്റ് ക്രാന്തി മൈതാനം

1436. നെഹ്റുവിന്റെ നേതൃത്വത്തിൽ ഇടക്കാല ഗവൺമെന്റ് നിലവിൽ വന്നത്?

1946 സെപ്റ്റംബർ 2

1437. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "H മാതൃകയിലുള്ള സെമിത്തേരികൾ " കണ്ടെത്തിയ സ്ഥലം?

ഹാരപ്പ

1438. ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ്?

ബാലഗംഗാധര തിലകൻ

1439. അമൃതസറിൽ സുവർണ്ണ ക്ഷേത്രം പണികഴിപ്പിച്ച സിഖ് ഗുരു?

ഗുരു അർജ്ജുൻ ദേവ്

1440. പുലികേശി ll ന്റെ സദസ്യനായിരുന്ന പ്രധാന കവി?

രവി കീർത്തി

Visitor-3890

Register / Login