Questions from ഇന്ത്യാ ചരിത്രം

1451. മയൂര സിംഹാസനം നിർമ്മിച്ച മുഗൾ ചക്രവർത്തി?

ഷാജഹാൻ

1452. ഗുരുനാനാക്കിന്റെ ജന്മസ്ഥലം?

താൽ വണ്ടി (1469)

1453. നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്?

മഹാത്മാഗാന്ധി (1920)

1454. ശിശുദിനമായി ആചരിക്കുന്ന നവംബർ 14 ആരുടെ ജന്മദിനമാണ്?

ജവഹർലാൽ നെഹൃ

1455. ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സെൻസസ് നടപ്പിലാക്കിയ വൈസ്രോയി?

റിപ്പൺ പ്രഭു (1881)

1456. അഭി ധർമ്മപീഠിക ബുദ്ധമതത്തിന്‍റെ ഭാഗമായി കൂട്ടിച്ചേർത്ത സമ്മേളനം?

മൂന്നാം ബുദ്ധമത സമ്മേളനം [ സ്ഥലം: വൈശാലി; വർഷം: BC 383; അദ്ധ്യക്ഷൻ: മൊഗാലി പൂട്ടത്തീസ ]

1457. ഡൽഹിയിലെ ജുമാ മസ്ജിദ് പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി?

ഷാജഹാൻ

1458. 1936 ൽ ഡോ.ബി.ആർ.അംബേദ്ക്കർ ആരംഭിച്ച സംഘടന?

ഇൻഡിപെൻഡന്റ് ലേബർ പാർട്ടി

1459. ഇന്ത്യൻ എവിഡൻസ് ആക്റ്റ് (Indian Evidence Act) നടപ്പിലാക്കിയത്?

മേയോ പ്രഭു (1872)

1460. സാമ വേദത്തിന്‍റെ ഉപ വേദമായി അറിയപ്പെടുന്നത്?

ഗാന്ധർവ്വവേദം

Visitor-3668

Register / Login