Questions from ഇന്ത്യാ ചരിത്രം

1471. അയുർവേദത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം?

അഥർവ്വവേദം

1472. കുത്തബ്ദ്ദീൻ ഐബക്കിന്റെ തലസ്ഥാനം?

ലാഹോർ

1473. കറൻസി നോട്ടുകൾ ഇറക്കുവാനുള്ള അവകാശം സർക്കാരിൽ നിക്ഷിപ്തമാക്കിയ ബ്രിട്ടീഷ് നിയമം?

പേപ്പർ കറൻസി നിയമം (1861)

1474. രാജാവാകുന്നതിനു മുമ്പ് അശോകൻ എവിടുത്തെ ഭരണാധികാരിയായിരുന്നു?

ഉജ്ജയിനി ( തക്ഷശില )

1475. രാജസ്ഥാനിൽ കേന്ദ്രീകരിച്ചിരുന്ന സിന്ധൂനദിതട കേന്ദ്രം?

കാലിബംഗൻ

1476. ജാംബവതി കല്യാണം രചിച്ചത്?

കൃഷ്ണദേവരായർ

1477. ബഹദൂർ ഷാ II ന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

റംഗൂൺ

1478. ഉദ്ബോധൻ പത്രം ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ്?

സ്വാമി വിവേകാനന്ദൻ

1479. ദ്രാവിഡർ കഴകം പാർട്ടി സ്ഥാപിച്ചത്?

ഇ.വി രാമസ്വാമി നായ്ക്കർ

1480. ഇന്ത്യയിൽ യൂറോപ്യൻമാർ നിർമ്മിച്ച ആദ്യ കോട്ട?

മാനുവൽ കോട്ട (1503; കൊച്ചിയിൽ)

Visitor-3209

Register / Login