1481. ബംഗാളിലെ മുസ്ലീം ജനത ബ്രിട്ടീഷുകാർക്കും ഭൂപ്രഭുക്കൻമാർക്കുമെതിരെ നടത്തിയ കലാപം?
ഫറാസ്സി കലാപം (1838 - 1857)
1482. ഒന്നുകിൽ ലക്ഷ്യം നേടി ഞാൻ തിരിച്ചു വരും പരാജയപ്പെട്ടാൽ ഞാനെന്റെ ജഡം സമുദ്രത്തിന് സംഭാവന നല്കും" എന്ന് ഗാന്ധിജി പറഞ്ഞത്?
1930 മാർച്ച് 22 ന് ദണ്ഡിയാത്ര പുറപ്പെടുമ്പോൾ
1483. സേനാപതി എന്ന സ്ഥാനപ്പേര് സ്വീകരിച്ച സുംഗ രാജാവ്?
പുഷ്യ മിത്ര സുംഗൻ
1484. ശ്രീബുദ്ധന്റെ രണ്ടാമത്തെ ഗുരു?
ഉദ്രകരാമപുത്ര
1485. ഷേർഷാ നിർമ്മിച്ച സത്രങ്ങൾ?
സരായികൾ
1486. ഇന്ത്യൻ കൗൺസിൽ ആക്റ്റ് 1909 പാസാക്കിയ വൈസ്രോയി?
മിന്റോ പ്രഭു (മിന്റോ മോർലി ഭരണ പരിഷ്കാരം)
1487. ജൈനമതക്കാരുടെ പുണ്യനദി എന്ന് അറിയപ്പെടുന്നത്?
രജുപാലിക നദി
1488. lNA (ഇന്ത്യൻ നാഷണൽ ആർമി) യിൽ നേതാജി സുഭാഷ് ചന്ദ്രബോസ് രൂപം കൊടുത്ത വനിതാ സേനാ വിഭാഗം?
ഝാൻസി റാണി റെജിമെന്റ്
1489. ജവഹർലാൽ നെഹൃവിന്റെ പിതാവ്?
മോത്തിലാൽ നെഹ്രു
1490. വാസ്കോഡ ഗാമയെ ഇന്ത്യൻ മഹാസമുദ്രത്തിന്റെ സേനാപതി എന്ന് വിശേഷിപ്പിച്ചത്?
മാനുവൽ രാജാവ്