Questions from ഇന്ത്യാ ചരിത്രം

1561. ബ്രിട്ടീഷുകാരുടെ ധൂർത്തിനെതിരെ സാമ്പത്തിക ചോർച്ചാ സിദ്ധാന്തം ആവിഷ്ക്കരിച്ചത്?

ദാദാഭായി നവറോജി

1562. തളിക്കോട്ട യുദ്ധത്തിൽ (1565) വിജയനഗര സൈന്യത്തെ നയിച്ച സദാശിവരായരുടെ മന്ത്രി?

രാമരായർ

1563. നോബൽ സമ്മാനം നേടിയ ആദ്യ ഭാരതീയൻ?

രബീന്ദ്രനാഥ ടാഗോർ (1913)

1564. വിഷ്ണുവിന്റെ വാസസ്ഥലം?

വൈകുണ്ഠം

1565. 1857ലെ വിപ്ലവത്തിന്റെ ലക്നൗവിലെ നേതാവ്?

ബീഗം ഹസ്രത് മഹൽ

1566. നാഥുറാം വിനായക് ഗോഡ്സെ യോടൊപ്പം തൂക്കിലേറ്റപ്പെട്ട വ്യക്തി?

നാരായൺ ദത്താത്രേയ ആപ്തെ

1567. ബുദ്ധമതക്കാർ വിദ്യാഭ്യാസം ആരംഭിക്കുന്ന ചടങ്ങ്?

പബജ

1568. ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിലെ ആദ്യത്തെ സൈനിക കലാപം?

വെല്ലൂർ കലാപം (1806)

1569. ഫത്തേപ്പൂർ സിക്രി ആരുടെ സ്മരണയ്ക്കായാണ് അക്ബർ നിർമ്മിച്ചത്?

സലീം ചിസ്തി (അക്ബറുടെ ആത്മീയാചാര്യൻ )

1570. മറാത്ത സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തനായ പേഷ്വാ?

ബാജിറാവു I

Visitor-3771

Register / Login