Questions from ഇന്ത്യാ ചരിത്രം

1601. കനൗജ് ; ചൗസാ യുദ്ധങ്ങളിൽ ഹുമയൂണിനെ പരാജയപ്പെടുത്തിയ അഫ്ഗാൻ നേതാവ്?

ഷേർഷാ

1602. കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവ്?

സ്വാമി വിവേകാനന്ദൻ (1892)

1603. ബ്രിട്ടീഷുകാർ ഇന്ത്യയിൽ രാഷ്ട്രീയാധികാരത്തിന് അടിത്തറയിട്ട സ്ഥലം?

ബംഗാൾ

1604. ഗാന്ധിജി കോൺഗ്രസ് വിട്ടു പോയ വർഷം?

1934

1605. അശോകന്റെ ഭരണ ആശങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ശാസനം?

കലിംഗ ശാസനം

1606. ബംഗാളിൽ ദ്വിഭരണം നിർത്തലാക്കിയ ഗവർണ്ണർ ജനറൽ?

വാറൻ ഹേസ്റ്റിംഗ്സ്

1607. "അത് എന്റെ അമ്മയാണ് " എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

ഭഗവത് ഗീത

1608. അലാവുദ്ദീൻ ഖിൽജി സ്ഥാപിച്ച കച്ചവട കേന്ദ്രം?

സെറായ് - ഇ- ആദിൽ

1609. ഖുറാൻ വ്യാഖ്യാനമായ തർജ്ജുമാൻ - അൽ - ഖുറാൻ രചിച്ചത്?

അബ്ദുൾ കലാം ആസാദ്

1610. "സി- യു -കി " എന്ന ചരിത്ര ഗ്രന്ഥത്തിന്റെ കർത്താവ്?

ഹുയാൻ സാങ്

Visitor-3476

Register / Login