Questions from ഇന്ത്യാ ചരിത്രം

161. എ വീക്ക് വിത്ത് ഗാന്ധി എന്ന കൃതി രചിച്ചത്?

ലൂയിസ് ഫിഷർ

162. മുഗളൻമാർക്ക് ഒരു കേന്ദ്രീകൃത ഭരണവ്യവസ്ഥ സംഭാവന ചെയ്തത്?

ഷേർഷാ സൂരി

163. ഷെർ മണ്ഡൽ എന്ന ലൈബ്രറി നിർമ്മിച്ച ഭരണാധികാരി?

ഹുമയൂൺ

164. കേന്ദ്രത്തിൽ ഒരു ഫെഡറൽ മാതൃകയിലുള്ള ഗവൺമെന്റ് സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്ത നിയമം?

1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്

165. ഇരുപത്തി നാലാമത്തെ തീർത്ഥങ്കരൻ?

വർദ്ധമാന മഹാവീരൻ

166. ഗോൺസ് വർഗ്ഗക്കാരുടെയിടയിൽ നിലനിന്നിരുന്ന നരബലി അമർച്ച ചെയ്ത ഗവർണ്ണർ ജനറൽ?

ഹാർഡിഞ്ച് l

167. ബ്രഹ്മ സമാജത്തിന്റെ പ്രചരണാർത്ഥം രാജാറാം മോഹൻ റോയ് തുടങ്ങിയ വാരിക?

സംബാദ് കൗമുദി

168. സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യത്തെ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്തിരുന്ന മുദ്രാവാക്യം?

ജയ്ഹിന്ദ്

169. കനിഷ്ക്കനെ ബുദ്ധമതം സ്വീകരിക്കാൻ പ്രേരിപ്പിച്ച വ്യക്തി?

അശ്വഘോഷൻ

170. "ദി ബേർഡ് ഓഫ് ടൈം" എന്ന കൃതി രചിച്ചത്?

സരോജിനി നായിഡു

Visitor-3851

Register / Login