Questions from ഇന്ത്യാ ചരിത്രം

1691. സരോജിനി നായിഡുവിന്റെ രാഷ്ട്രീയ ഗുരു?

ഗോപാലകൃഷ്ണ ഗോഖലെ

1692. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "മാതൃ ദേവതയുടെ പ്രതിമ " കണ്ടെത്തിയ സ്ഥലം?

രൺഗപ്പൂർ

1693. സിന്ധു നദീതട സംസ്കാരം അറിയപ്പെടുന്നത്?

മെലൂഹ

1694. നളന്ദ സർവ്വകലാശാല സ്ഥാപിച്ചത്?

കുമാര ഗുപ്തൻ

1695. വേദകാലഘട്ടത്തിൽ കാറ്റിന്‍റെ ദേവനായി കണക്കാക്കിയിരുന്നത്?

മാരുത്

1696. മൈസൂർ കടുവ എന്നറിയപ്പെടുന്ന ഭരണാധികാരി?

ടിപ്പു സുൽത്താൻ

1697. 1908 ൽ അരബിന്ദ ഘോഷ് പ്രതി ചേർക്കപ്പെട്ട കേസ്?

അലിപ്പൂർ ഗൂഡാലോചന കേസ്

1698. സൂർവംശത്തിലെ അവസാന രാജാവ്?

ആദിൽ ഷാ സൂരി

1699. 1857ലെ വിപ്ലവത്തിന്റെ ഫലമായി നാടുകടത്തപ്പെട്ട രാജാവ്?

ബഹദൂർ ഷാ സഫർ (റംഗൂനിലേയ്ക്ക് നാടുകടത്തി)

1700. ടിപ്പു സുൽത്താൻ മരിച്ച യുദ്ധം?

നാലാം മൈസൂർ യുദ്ധം (1799 മെയ് 4)

Visitor-3820

Register / Login