1711. ഏറ്റവും കൂടുതൽ സിഖ് മതവിശ്വാസികളുള്ള വിദേശ രാജ്യം?
ഇംഗ്ലണ്ട്
1712. റോബർട്ട് ക്ലൈവിനെ "സ്വർഗ്ഗത്തിൽ ജനിച്ച യോദ്ധാവ് " എന്ന് വിശേഷിപ്പിച്ചത്?
ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വില്യം പിറ്റ്
1713. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരണ സമയത്തെ വൈസ്രോയി?
ഡഫറിൻ പ്രഭു
1714. കോഴിക്കോട് നഗരത്തെ ആക്രമിച്ച പോർച്ചുഗീസ് വൈസ്രോയി?
അൽബുക്കർക്ക്
1715. സതി നിരോധിച്ച ഗവർണ്ണർ ജനറൽ?
വില്യം ബെന്റിക്ക്
1716. പോർച്ചുഗീസുകാർ ഗോവ പിടിച്ചെടുത്തത് ആരിൽ നിന്ന്; വർഷം?
ബീജാപൂർ സുൽത്താനിൽ നിന്നും 1510 ൽ
1717. കാതറീൻമേയോയുടെ പ്രശസ്ത കൃതിയായ മദർ ഇന്ത്യയെ "അഴുക്കുചാൽ പരിശേധകയുടെ റിപ്പോർട്ട് " എന്ന് വിമർശിച്ചത്?
ഗാന്ധിജി
1718. അക്ബറുടെ പ്രശസ്തനായ റവന്യൂ മന്ത്രി?
രാജാ മാൻസിംഗ്
1719. ഇന്ത്യയിലെത്തിയ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ കപ്പൽ?
ഹെക്ടർ
1720. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ മലയാളി?
സി.ശങ്കരൻ നായർ (1897; അമരാവതി സമ്മേളനം)