1741. ശ്രീബുദ്ധൻ തന്‍റെ ആദ്യ പ്രഭാഷണം നടത്തിയത്?
സാരാനാഥിലെ ഡീൻ പാർക്ക് [ ഉത്തർ പ്രദേശ് ]
1742. ഇന്ത്യയിൽ പുരാവസ്തു ഗവേഷണ വകുപ്പ് ആരംഭിക്കാൻ മുൻകൈയെടുത്ത ഗവർണ്ണർ ജനറൽ?
കാനിങ് പ്രഭു
1743. ചാൾസ് വിൽക്കിൻസ് എഴുതിയ ഭഗവത് ഗീതയുടെ ഇംഗ്ലീഷ് തർജ്ജമയ്ക്ക് ആമുഖം എഴുതിയത്?
വാറൻ ഹേസ്റ്റിംഗ്സ്
1744. ക്യാബിനറ്റ് മിഷൻ ശുപാർശ പ്രകാരം 1946 ൽ നിലവിൽ വന്ന ഇടക്കാല ദേശീയ ഗവൺമെന്റിന് നേതൃത്വം നൽകിയത്?
ജവഹർലാൽ നെഹൃ
1745. "ഇരുമ്പിന്റെ മാംസപേശികളും ഉരുക്കിന്റെ ഞരമ്പുകളുമാണ് നമ്മുടെ നാടിനാവശ്യം" എന്ന് പറഞ്ഞത്?
സ്വാമി വിവേകാനന്ദൻ
1746. മുഹമ്മദ് ഗോറി പരാജപ്പെടുത്തിയ ഡൽഹിയിലെ ഭരണാധികാരി?
പൃഥിരാജ് ചൗഹാൻ (രണ്ടാം തറൈൻ യുദ്ധം - 1192)
1747. നൂർജഹാന്റെ ആദ്യകാല പേര്?
മെഹറുന്നീസ
1748. ഒന്നാം മൈസൂർ യുദ്ധം?
ഹൈദരാലിയും ബ്രിട്ടീഷുകാരും (1767 - 1769)
1749. മുഗൾ ഭരണകാലത്ത് 64 കാലുള്ള മാർബിൾ മണ്ഡപം അറിയപ്പെട്ടിരുന്നത്?
ഛൗൻസത് ഖംബ
1750. അർജ്ജുനന്റെ ധനുസ്സ്?
ഗാണ്ഡീവം