Questions from ഇന്ത്യാ ചരിത്രം

1771. 1857 ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് കാറൽ മാർക്സ് വിലയിരുത്തിയത് ഏത് പത്രത്തിലൂടെയാണ്?

ന്യൂയോർക്ക് ട്രൈബൂണൽ

1772. നാലാം മൈസൂർ യുദ്ധസമയത്തെ ഗവർണ്ണർ ജനറൽ?

വെല്ലസ്ലി പ്രഭു

1773. ഗ്രാമ സ്വരാജ് എന്ന പദം ഉപയോഗിച്ചത്?

ഗാന്ധിജി

1774. കമ്പ രാമായണം (തമിഴ് രാമായണം ) രചിച്ചത്?

കമ്പർ

1775. സിഖുകാർക്ക് നേതൃത്യം നൽകാൻ ഗുരു ഗോവിന്ദ് സിംഗ് നിയമിച്ചതാരെ?

ബന്ദാ ബഹാദൂർ

1776. നിസ്സഹകരണ പ്രസ്ഥാനത്തെ തുടർന്ന് പ്രാക്ടീസ് ഉപേക്ഷിച്ച പ്രഗത്ഭ അഭിഭാഷകർ?

ചിത്തരഞ്ജൻ ദാസ്; മോത്തിലാൽ നെഹൃ; രാജേന്ദ്രപ്രസാദ്

1777. സിന്ധൂനദിതട നിവാസികൾ അളവുതൂക്കങ്ങൾക്കു വേണ്ടി ഉപയോഗിച്ചിരുന്ന അടിസ്ഥാന സംഖ്യ?

16

1778. ഓണത്തെക്കുറിച്ച് പരാമർശിക്കുന്ന സംഘ കാല കൃതി?

മധുരൈ കാഞ്ചി

1779. വല്ലഭായി പട്ടേലിനെ സർദാർ എന്ന് വിശേഷിപ്പിച്ചത്?

ഗാന്ധിജി

1780. കോൺഗ്രസിലെ തീവ്രവാദി വിഭാഗത്തിന്റെ നേതാവ്?

ബാലഗംഗാധര തിലക്

Visitor-3017

Register / Login