Questions from ഇന്ത്യാ ചരിത്രം

171. വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായി വുഡ്സ് വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച ഗവർണ്ണർ ജനറൽ?

ഡൽഹൗസി പ്രഭു

172. ജനങ്ങളുടെ ആധ്യാത്മിക വിമോചനത്തിന്റെ അധികാര രേഖയായസ്മൃതി " എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

ക്ഷേത്രപ്രവേശന വിളംബരം

173. ഹർഷന്റെ രത്നാവലി യിലെ നായകൻ?

ഉദയന (വത്സം ഭരിച്ചിരുന്ന രാജാവ്)

174. ഇന്ത്യയിലെ പോർച്ചുഗീസ് ചരിത്രം രേഖപ്പെടുത്തിയത്?

ജെയിംസ് കോറിയ

175. ലോദി വംശത്തിലെ അവസാനത്തെ സുൽത്താൻ?

ഇബ്രാഹിം ലോദി

176. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവർണ്ണർ ജനറൽ?

സി.രാജഗോപാലാചാരി

177. ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം?

സാരാനാഥ് (ഉത്തർ പ്രദേശ്)

178. ബുദ്ധമതം സ്വീകരിച്ച ഗ്രീക്ക് ഭരണാധികാരി?

മിനാൻഡർ

179. ജീസസിന്റെ കല്പനകൾ (Percepts of Jesus) എന്ന കൃതി രചിച്ചത്?

രാജാറാം മോഹൻ റോയ്

180. രബീന്ദ്രനാഥ ടാഗോർ രചിച്ച ബംഗ്ലാദേശിന്റെ ദേശീയഗാനം?

അമർ സോനാ ബംഗ്ലാ

Visitor-3575

Register / Login