1831. ജാലിയൻ വാലാബാഗിൽ സമരക്കാർക്കെതിരെ വെടിവയ്ക്കാൻ ഉത്തരവിട്ട പഞ്ചാബ് ഗവർണ്ണർ?
മൈക്കിൾ ഒ.ഡയർ
1832. സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമാണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം?
1906 ലെ കൽക്കത്താ സമ്മേളനം
1833. ക്രിപ്സ് മിഷന്റെ പരാജയത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച സമരം?
ക്വിറ്റ് ഇന്ത്യാ സമരം (1942)
1834. ബ്രഹ്മാവിന്റെ വാഹനം?
അരയന്നം
1835. കോൺഗ്രസ് 'സ്വരാജ്' പ്രമേയം പാസാക്കിയ സമ്മേളനം?
1906 ലെ കൽക്കത്താ സമ്മേളനം
1836. കോൺഗ്രസിലെ മിതവാദികളുടെ നേതാവ്?
ഗോപാലകൃഷ്ണ ഗോഖലെ
1837. പ്രയാഗിൽ നിന്നും തലസ്ഥാനം ഉജ്ജയിനിയിലേയ്ക്ക് മാറ്റിയ ഗുപ്ത രാജാവ്?
ചന്ദ്രഗുപ്തൻ Il
1838. ഇന്ത്യയിൽ ആദ്യമായി കമ്പോള നിയന്ത്രണം നടപ്പാക്കിയ ഭരണാധികാരി?
അലാവുദ്ദീൻ ഖിൽജി
1839. അലാവുദ്ദീൻ ഖിൽജി ഗുജറാത്തിൽ പിടിച്ചെടുത്ത തുറമുഖം?
കാംബെ തുറമുഖം
1840. അയിത്തോച്ചാടനത്തിനു വേണ്ടി 1932ൽ ഗാന്ധിജി ആരംഭിച്ച സംഘടന?
അഖിലേന്ത്യാ ഹരിജൻ സമാജം