Questions from ഇന്ത്യാ ചരിത്രം

181. 1918 ലെ ഖേദാ സത്യാഗ്രഹത്തിൽ ഗാന്ധിജിയോടൊപ്പം നേതൃത്വം നൽകിയത്?

സർദാർ വല്ലഭായ് പട്ടേൽ

182. പുഷ്യ മിത്ര സുംഗന്റെ കാലത്ത് ഇന്ത്യ ആക്രമിച്ച യവന സൈന്യാധിപൻ?

മിനാൻഡർ

183. സൈമൺ കമ്മീഷൻ തിരിച്ചു പോയ വർഷം?

1929 മാർച്ച് 3

184. ഗ്രീക്കുകാർ ഇന്ത്യയ്ക്ക് സംഭാവന ചെയ്ത കലാരൂപം?

ഗാന്ധാരകല

185. നെഹൃ പുരസ്ക്കാരം ആദ്യമായി ലഭിച്ച വനിത?

മദർ തെരേസ

186. അയ്നി അക്ബരി രചിച്ചത്?

അബുൾ ഫസൽ

187. ഷാജഹാന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

താജ്മഹലിൽ

188. സൈമൺ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച വർഷം?

1930

189. ബ്രഹ്മവിദ്യാ സംഘം എന്ന പേരിൽ അറിയപ്പെടുന്ന സംഘടന?

തിയോസഫിക്കൽ സൊസൈറ്റി

190. കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?

റാംസെ മക്ഡൊണാൾഡ്

Visitor-3235

Register / Login