1911. ഇന്ത്യയിൽ ആദ്യമായി ടോക്കൺ കറൻസി സമ്പ്രദായം നടപ്പിലാക്കിയത്?
മുഹമ്മദ് ബിൻ തുഗ്ലക്
1912. മുസ്ലീം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിന് ഔറംഗസീബ് വധിച്ച സിക്ക് ഗുരു?
ഗുരു തേജ് ബഹാദൂർ (ഒമ്പതാം സിക്ക് ഗുരു)
1913. കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി മരണം വരെ നിരാഹാര സത്യാഗ്രഹം നടത്തിയ ജയിൽ?
യർവാദ ജയിൽ (പൂനെ)
1914. ബ്രിട്ടീഷ് നിയമ നിർമ്മാണ സഭയിലേയ്ക്ക് 1929 ൽ ബോംബെറിഞ്ഞ സ്വാതന്ത്ര്യ സമര പോരാളികൾ?
ഭഗത് സിംഗ് & ബദു കേശ്വർ ദത്ത്
1915. ഗുജറാത്ത് വിജയത്തിന്റെ പ്രതീകമായി അക്ബർ പണികഴിപ്പിച്ച മന്ദിരം?
ബുലന്ദ് ദർവാസ (1576)
1916. ഖിൽജി രാജവംശത്തിന്റെ തലസ്ഥാനം?
ഡൽഹി
1917. ഇന്ത്യൻ പുരാവസ്തു ശാസ്ത്രത്തിന്റെ പിതാവ്?
അലക്സാണ്ടർ കണ്ണിംഗ്ഹാം
1918. മഹാത്മാഗാന്ധി ജനിച്ചത്?
1869 ഒക്ടോബർ 2 (പോർബന്തർ - ഗുജറാത്ത്)
1919. ലറ്റേഴ്സ് റ്റു എമിലി ഷെങ്കൽ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
നേതാജി സുഭാഷ് ചന്ദ്രബോസ്
1920. അൽ ഹിലാൽ നിരോധിക്കപ്പെട്ട വർഷം?
1914