Questions from ഇന്ത്യാ ചരിത്രം

1921. ഗാന്ധിജിയുടെ രാഷ്ട്രീയ പിൻഗാമി?

ജവഹർലാൽ നെഹൃ

1922. അഭി ധർമ്മപീഠിക ബുദ്ധമതത്തിന്റെ ഭാഗമായി കൂട്ടിച്ചേർത്ത സമ്മേളനം?

മൂന്നാം ബുദ്ധമത സമ്മേളനം ( സ്ഥലം: വൈശാലി; വർഷം: BC 383; അദ്ധ്യക്ഷൻ: മൊഗാലി പൂട്ടത്തീസ )

1923. പുരാതന ഇന്ത്യയിൽ കാനേഷുമാരിക്ക് തുടക്കമിട്ട രാജാവ്?

ചന്ദ്രഗുപ്ത മൗര്യൻ

1924. ബർമ്മയെ ഇന്ത്യയിൽ നിന്നും വേർപെടുത്തിയ നിയമം?

1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്

1925. ഇന്ത്യയിൽ ആദ്യമായി കമ്പോള നിയന്ത്രണം നടപ്പാക്കിയ ഭരണാധികാരി?

അലാവുദ്ദീൻ ഖിൽജി

1926. പെൺ ശിശുഹത്യ നിയമം മൂലം നിരോധിച്ച ഗവർണ്ണർ ജനറൽ?

ഹാർന്ധിഞ്ച് പ്രഭു

1927. വിഷ്ണുവിന്റെ വാഹനം?

ഗരുഡൻ

1928. ഡൽഹിയിൽ രാജകീയ ഡർബാർ സംഘടിപ്പിച്ച വൈസ്രോയി?

ലിട്ടൺ പ്രഭു

1929. പഞ്ചായത്തീരാജ് എന്ന പദം ഉപയോഗിച്ചത്?

ജവഹർലാൽ നെഹൃ

1930. "എല്ലാ സത്യങ്ങളുടേയും അന്തസത്തയാണ് വേദങ്ങൾ " എന്ന ഭിപ്രായപ്പെട്ടത്?

സ്വാമി ദയാനന്ത സരസ്വതി

Visitor-3985

Register / Login