Questions from ഇന്ത്യാ ചരിത്രം

2041. മൈസൂർ കടുവ എന്നറിയപ്പെടുന്ന ഭരണാധികാരി?

ടിപ്പു സുൽത്താൻ

2042. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ (INC)കോൺഗ്രസ് പ്രസിഡന്റ്?

പട്ടാഭി സീതാരാമയ്യ

2043. ഒട്ടകത്തിന്‍റെ ഫോസിലുകൾ കണ്ടെത്തിയ സിന്ധൂനദിതട കേന്ദ്രം?

കാലിബംഗൻ

2044. ഇന്ത്യൻ നാഷണൽ ആർമിയുടെ മുൻഗാമി എന്നറിയപ്പെടുന്നത്?

ഇൻഡ്യൻ ഇൻഡിപെൻഡൻസ് ലീഗ്

2045. നാലാം മൈസൂർ യുദ്ധം?

ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും (1799)

2046. ലെറ്റേഴ്സ് ഫ്രം എ ഫാദർ ടു ഹിസ് ഡോട്ടർ എഴുതിയത്?

ജവഹർലാൽ നെഹൃ

2047. ഗുപ്ത സാമ്രാജ്യത്തെ ബ്രാഹ്മണരുടെ ഭൂമി എന്ന് വിശേഷിപ്പിച്ചത്?

ഫാഹിയാൻ

2048. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ രണ്ടാമത്തെ വിദേശി?

വില്യം വേഡർബോൺ (1889)

2049. പ്ലാസി യുദ്ധത്തെ തുടർന്ന് ബ്രിട്ടീഷുകാർ ബംഗാളിൽ അവരോധിച്ച രാജാവ്?

മിർ ജാഫർ

2050. ആരുടെ സ്മരണാർത്ഥമാണ് ഷാജഹാൻ താജ് മഹൽ പണികഴിപ്പിച്ചത്?

മുംതാസ് മഹൽ (അജുമന്ദ് ബാനു ബീഗം)

Visitor-3706

Register / Login