Questions from ഇന്ത്യാ ചരിത്രം

2061. തെക്കേ ഇന്ത്യയിൽ ആക്രമണം നടത്തിയ ഗുപ്ത ഭരണാധികാരി?

സമുദ്രഗുപ്തൻ

2062. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുക്കാൻ കാരണമായ ഉടമ്പടി?

ഗാന്ധി - ഇർവിൻ സന്ധി (1931 മാർച്ച് 5)

2063. സൈമൺ കമ്മീഷൻ ഇന്ത്യയിലെത്തിയ വർഷം?

1928 ഫെബ്രുവരി 3

2064. ഹതിഗുംഭ ശാസനം പുറപ്പെടുവിച്ച രാജാവ്?

ഖരവേലൻ

2065. പ്രത്യേക രാഷ്ട്രവാദം ഉന്നയിച്ച മുസ്ലിം ലീഗ് സമ്മേളനം?

1930 ലെ അലഹബാദ് സമ്മേളനം

2066. ബാബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

കാബൂൾ

2067. ശ്രീലങ്കയിൽ ബുദ്ധമത പ്രചാരണത്തിനായി അശോകൻ അയച്ച പുത്രി?

സംഘമിത്ര

2068. മൂന്നാം മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ?

കോൺ വാലിസ് പ്രഭു

2069. ശിവന്റെ വാഹനം?

കാള

2070. ഹർഷന്റെ "പ്രിയദർശിക്" നാടകത്തിലെ നായകൻ?

ഉദയന (വത്സം ഭരിച്ചിരുന്ന രാജാവ്)

Visitor-3150

Register / Login