Questions from ഇന്ത്യാ ചരിത്രം

2081. ഇന്ത്യൻ കൗൺസിൽ ആക്റ്റ് 1861 ൽ പാസാക്കിയപ്പോൾ ഇന്ത്യയുടെ വൈസ്രോയി?

കാനിംഗ് പ്രഭു

2082. ചരകൻ ആരുടെ സദസ്യനായിരുന്നു?

കനിഷ്ക്കൻ

2083. അലക്സാണ്ടർ ഇന്ത്യയിൽ നിയമിച്ച അവസാന ജനറൽ?

യൂഡാമസ്

2084. ഷേർഷാ പുറത്തിറക്കിയ ചെമ്പ് നാണയം?

ദാം

2085. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുക്കാൻ കാരണമായ ഉടമ്പടി?

ഗാന്ധി - ഇർവിൻ സന്ധി (1931 മാർച്ച് 5)

2086. ഇൻഡസ് എന്ന പേരിൽ അറിയപ്പെടുന്ന നദി?

സിന്ധു നദി

2087. ഋഗേ്വേദ കാലഘട്ടത്തിലെ നാണയം?

നിഷ്ക

2088. കാളിദാസന്റെ മഹാ കാവ്യങ്ങൾ?

രഘുവംശം & കുമാരസംഭവം

2089. ഷെർമണ്ഡലിന്റെ പടിക്കെട്ടിൽ നിന്നും വീണു മരിച്ച മുഗൾ ചക്രവർത്തി?

ഹുമയൂൺ

2090. യുവജന ദിനമായി ആചരിക്കുന്നത്?

ജനുവരി 12 (വിവേകാനന്ദന്റെ ജന്മദിനം)

Visitor-3206

Register / Login