2071. ദി സിന്തസിസ് ഓഫ് യോഗ എന്ന കൃതി രചിച്ചത്?
അരബിന്ദ ഘോഷ്
2072. " കിങ് ഓഫ് ദി ഡാർക്ക് ചേംബർ " എന്ന കൃതിയുടെ കർത്താവ്?
രബീന്ദ്രനാഥ ടാഗോർ
2073. ഗാന്ധിജിയെകുറിച്ച് വള്ളത്തോൾ എഴുതിയ കവിത?
എന്റെ ഗുരുനാഥൻ
2074. 1918 ലെ ഖേദാ സത്യാഗ്രഹത്തിൽ ഗാന്ധിജിയോടൊപ്പം നേതൃത്വം നൽകിയത്?
സർദാർ വല്ലഭായ് പട്ടേൽ
2075. വാകാടക വംശ സ്ഥാപകൻ?
വിന്ധ്യ ശക്തി
2076. ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം അരക്കിട്ടുറപ്പിച്ച യുദ്ധം?
ബക്സാർ യുദ്ധം (1764 ഒക്ടോബർ 23)
2077. മഹാത്മാഗാന്ധിയുടെ മാതാവ്?
പുത്തലീബായി
2078. സാധാരണ ബ്രഹ്മ സമാജത്തിന്റെ നേതൃത്യം വഹിച്ചത്?
ആനന്ദ മോഹൻ ബോസ് & ശിവാനന്ദ ശാസ്ത്രി
2079. അഷ്ടാംഗമാർഗ്ഗങ്ങൾ അനുഷ്ഠിക്കുക വഴി മോക്ഷം ലഭിക്കും എന്ന് വിശ്വസിച്ചിരുന്ന വിഭാഗം?
ഹീനയാനം
2080. കേന്ദ്രത്തിൽ ദ്വിഭരണം (Diarchy)വ്യവസ്ഥ ചെയ്ത നിയമം?
1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്