221. 1857 ലെ വിപ്ലവത്തെ ബ്രിട്ടീഷ് പാർലമെന്റിൽ ദേശീയ കലാപം എന്ന് എന്ന് വിശേഷിപ്പിച്ചത്?
ബെഞ്ചമിൻ ഡിസ്രേലി
222. ഭാരതീയ തർക്കശാസ്ത്രം എന്നറിയപ്പെടുന്നത്?
ന്യായവാദം
223. മൗര്യ കാലഘട്ടത്തിലെ ചാരസംഘടനകൾ?
സമസ്ത & സഞ്ചാരി
224. സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കോൺഗ്രസ് പ്രസിഡന്റായത്?
സോണിയാ ഗാന്ധി (1998 മുതൽ)
225. ബ്രിട്ടീഷ് ഗവൺമെന്റ് ആനി ബസന്റിനെ തടവിലാക്കിയ വർഷം?
1917
226. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് കൈസർ - ഇ - ഹിന്ദ് പദവി തിരിച്ചു നൽകിയ ദേശീയ നേതാക്കൾ?
ഗാന്ധിജി & സരോജിനി നായിഡു
227. ഇൽത്തുമിഷിന്റെ കബർ സ്ഥിതി ചെയ്യുന്നത്?
കുത്തബ് കോംപ്ലക്സ്
228. ഗാന്ധിജിയുടെ ആദ്യ കേരളം സന്ദർശനം?
1920 ആഗസ്റ്റ് 18 (ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രചരണത്തിനായ്)
229. ഗീതയിലേയ്ക്ക് മടങ്ങുക എന്ന് ആഹ്വാനം ചെയ്തത്?
സ്വാമി വിവേകാനന്ദൻ
230. ചിനാബ് നദിയുടെ പൗരാണിക നാമം?
അസികിനി