Questions from ഇന്ത്യാ ചരിത്രം

231. ലാൽ ക്വില എന്നറിയപ്പെടുന്നത്?

ചെങ്കോട്ട

232. ശിവജിയുടെ മാതാവ്?

ജീജാഭായി

233. ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ എന്നറിയപ്പെടുന്നത്?

റോബർട്ട് ക്ലൈവ്

234. ബുദ്ധമത പ്രമാണങ്ങൾ പ്രതിപാദിക്കുന്ന " വിനയപീഠിക" ; "സൂക്ത പീഠിക" ഇവ ക്രോഡീകരിച്ച ബുദ്ധമത സമ്മേളനം?

ഒന്നാം ബുദ്ധമത സമ്മേളനം ( സ്ഥലം: രാജഗൃഹം; വർഷം: BC 483; അദ്ധ്യക്ഷൻ: മഹാകാശ്യപ )

235. ഇന്ത്യൻ പുരാവസ്തു ശാസ്ത്രത്തിന്‍റെ പിതാവ്?

അലക്സാണ്ടർ കണ്ണിംഗ്ഹാം

236. ശ്രീകൃഷ്ണന്റെ ശംഖ്?

പാഞ്ചജന്യം

237. ശ്രീകൃഷ്ണന്റെ ജനനത്തേയും കുട്ടിക്കാലത്തേയും കുറിച്ച് വിവരിക്കുന്ന പുരാണം?

ഭാഗവത പുരാണം

238. അബ്ദുൾ കലാം ആസാദ് ജനിച്ചത്?

മക്ക (1888)

239. "അത് എന്റെ അമ്മയാണ് " എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

ഭഗവത് ഗീത

240. സ്വരാജ് പാർട്ടി രൂപീകരിക്കപ്പെട്ടത്?

1923 ജനുവരി 1

Visitor-3440

Register / Login