Questions from ഇന്ത്യാ ചരിത്രം

271. നൃപതുംഗൻ എന്നറിയപ്പെടുന്ന രാഷ്ട്ര കൂട രാജവ്?

അമോഘ വർഷൻ

272. ഷാജഹാന്റെ ആദ്യകാല നാമം?

ഖുറം

273. ഇൻഡസ് എന്ന പേരിൽ അറിയപ്പെടുന്ന നദി?

സിന്ധു നദി

274. സയ്യിദ് വംശത്തിലെ അവസാനത്തെ ഭരണാധികാരി?

അലാവുദ്ദീൻ ആലം ഷാ(ഷാ ആലം II)

275. ബംഗാളിലെ മുസ്ലീം ജനത ബ്രിട്ടീഷുകാർക്കും ഭൂപ്രഭുക്കൻമാർക്കുമെതിരെ നടത്തിയ കലാപം?

ഫറാസ്സി കലാപം (1838 - 1857)

276. കാകതീയന്മാരുടെ തലസ്ഥാനം?

ഒരുഗല്ലു ( വാറംഗൽ)

277. ഗാന്ധിജിയുടെ അറസ്റ്റിനു ശേഷം ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?

അ ബ്ബാസ് തിയാബ്ജി

278. സോമരസത്തെ (മദ്യം) ക്കുറിച്ച് പ്രതിപാദിക്കുന്ന ഋഗ്വേദത്തിലെ മണ്ഡലം?

ഒൻപതാം മണ്ഡലം

279. തലസ്ഥാനം ഡൽഹിയിൽ നിന്നും ദേവഗിരി (ദൗലത്താബാദ്) ലേയ്ക്കും തിരിച്ച് ഡൽഹിയിലേയക്കു തന്നെയും മാറ്റിയ ഭരണാധികാരി?

മുഹമ്മദ് ബിൻ തുഗ്ലക് (ജൂനാഖാൻ )

280. ഗോവയെ പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിച്ച വർഷം?

1961

Visitor-3975

Register / Login