Questions from ഇന്ത്യാ ചരിത്രം

21. ഋഗ്വേദത്തിലെ മണ്ഡലം 10 അറിയപ്പെടുന്നത്?

പുരുഷസൂക്തം

22. ഏത് വൈസ്രോയിയുടെ കാലത്താണ് ഡൽഹി ദർബാറിൽ വച്ച് വിക്ടോറിയ രാജ്ഞി കൈസർ - ഇ - ഹിന്ദ് എന്ന പദവി സ്വീകരിച്ചത്?

ലിട്ടൺ പ്രഭു

23. ബംഗാളി പത്രമായ സംവാദ് കൗമുതിയുടെ ആദ്യ പത്രാധിപർ?

രാജാറാം മോഹൻ റോയ്

24. പുഹാർ എന്നറിയപ്പെട്ടിരുന്ന സംഘ കാലഘട്ടത്തിലെ പ്രധാന തുറമുഖം?

കാവേരിപും പട്ടണം

25. അക്ബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

സിക്കന്ത്ര (ആഗ്രക്ക് സമീപം)

26. ഗാന്ധിജിയുടെ ദണ്ഡി യാത്രയെ ശ്രീരാമന്റെ ലങ്കയിലേയ്ക്കുള്ള യാത്ര എന്ന് വിശേഷിപ്പിച്ചത്?

മോത്തിലാൽ നെഹൃ

27. കമ്മ്യൂണൽ അവാർഡിനെതിരെ ഗാന്ധിജി ആരംഭിച്ച നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ച ഉടമ്പടി?

പൂനാ ഉടമ്പടി (ഗാന്ധിജിയും അംബേദ്കറും തമ്മിൽ; 1932)

28. വിജയനഗര സാമ്രാജ്യത്തിലെ അവസാന രാജാവ്?

ശ്രീരംഗരായർ lll

29. ബംഗാൾ വിഭജനം നിലവിൽ വന്നപ്പോഴത്തെ വൈസ്രോയി?

മിന്റോ പ്രഭു

30. ഗുപ്ത രാജ വംശസ്ഥാപകൻ?

ശ്രീ ഗുപ്തൻ

Visitor-3729

Register / Login