Questions from ഇന്ത്യാ ചരിത്രം

291. ദി ആൾട്ടർനേറ്റീവ് ലീഡർഷിപ്പ് എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?

നേതാജി സുഭാഷ് ചന്ദ്രബോസ്

292. മഹാത്മാഗാന്ധിയുടെ ഭാര്യ?

കസ്തൂർബാ ഗാന്ധി

293. ഏറ്റവും കൂടുതൽ സിഖ് മതവിശ്വാസികളുള്ള വിദേശ രാജ്യം?

ഇംഗ്ലണ്ട്

294. വിധവാ പുനർ വിവാഹ നിയമം പാസാക്കിയ ഗവർണ്ണർ ജനറൽ?

ഡൽഹൗസി പ്രഭു (1858)

295. താജ്മഹലിന്റെ ശില്പി?

ഉസ്താദ് ഈസ

296. ക്യാബിനറ്റ് മിഷൻ ശുപാർശ പ്രകാരം 1946 ൽ നിലവിൽ വന്ന ഇടക്കാല ദേശീയ ഗവൺമെന്റിന് നേതൃത്വം നൽകിയത്?

ജവഹർലാൽ നെഹൃ

297. ഇൽത്തുമിഷ് പുറത്തിറക്കിയ ചെമ്പ് നാണയം?

ജിറ്റാൾ

298. തെക്കേ ഇന്ത്യ ആക്രമിച്ച ആദ്യ ഡൽഹി സുൽത്താൻ?

അലാവുദ്ദീൻ ഖിൽജി

299. ശ്രീരാമകൃഷ്ണ മിഷന്റെ വനിതാ വിഭാഗം?

ശാരദാ മഠം

300. അഥർവ്വ വേദത്തിന്റെ ഉപ വേദമായി അറിയപ്പെടുന്നത്?

ശില്പ വേദം

Visitor-3833

Register / Login