Questions from ഇന്ത്യാ ചരിത്രം

331. ജനുവരി 26 ഇന്ത്യയുടെ റിപ്പബ്ളിക്ക് ദിനമായി തീരുമാനിക്കാൻ കാരണം?

1930 ജനുവരി 26 ന് സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ചതിന്റെ ഓർമ്മയ്ക്കായ്

332. മണ്ഡൂക ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന വേദം?

ഋഗ്വേദം

333. ജൈനമതം തെക്കേ ഇന്ത്യയിൽ പ്രചരിപ്പിച്ചത്?

ഭദ്രബാഹു

334. ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം അരക്കിട്ടുറപ്പിച്ച യുദ്ധം?

ബക്സാർ യുദ്ധം (1764 ഒക്ടോബർ 23)

335. "അഗ്‌നി മീളേ പുരോഹിതം " എന്ന് ആരംഭിക്കുന്ന വേദം?

ഋഗ്വേദം

336. ഗീതയിലേയ്ക്ക് മടങ്ങുക എന്ന് ആഹ്വാനം ചെയ്തത്?

സ്വാമി വിവേകാനന്ദൻ

337. രണ്ടാം മൈസൂർ യുദ്ധത്തിൽ ഹൈദരാലി പിടിച്ചെടുത്ത ഇംഗ്ലീഷ് അധീന പ്രദേശം?

ആർക്കോട്ട്

338. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം?

72

339. ഇന്ത്യയിലെ ഏറ്റവും വലിയ പ്രവേശന കവാടം?

ബുലന്ദ് ദർവാസ

340. കമ്പ രാമായണം [ തമിഴ് രാമായണം ] രചിച്ചത്?

കമ്പർ

Visitor-3468

Register / Login