351. "എന്റെ പൂർവ്വികൻമാർ ഇന്ത്യയെ കീഴടക്കിയത് തോക്കും വാളും കൊണ്ടാണ്. ഇവ കൊണ്ടു തന്നെ ഞാൻ ഈ രാജ്യം ഭരിക്കും" ആരുടെ വാക്കുകൾ?
കഴ്സൺ പ്രഭു
352. പ്രതി ഹാരവംശത്തിലെ അവസാന രാജാവ്?
യശ്പാലൻ
353. ബക്സാർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി?
അലഹബാദ് ഉടമ്പടി
354. പതിറ്റു പത്ത് എന്ന സംഘ കാല കവിതകൾ ക്രോഡീകരിച്ച കവി?
പതണർ
355. ഗാന്ധിജി ഗുജറാത്തിയിൽ ആരംഭിച്ച പത്രം?
നവജീവൻ
356. ശതപഥ ബ്രാഹ്മണം ഏത് വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു?
യജുർവേദം
357. ഗാന്ജിയുടെ കണ്ണs ചെരുപ്പ് വാച്ച് തുടങ്ങിയ സ്വകാര്യവസ്തുക്കൾ ലേലത്തിൽ വിറ്റ വിദേശി?
ജയിംസ് ഓട്ടിസ്
358. ഇന്ത്യൻ സമൂഹത്തിൽ ഹിന്ദു മുസ്ളീം ചേരിതിരിവിന് കാരണമായ ഭരണ പരിഷ്കാരം?
മിന്റോ മോർലി ഭരണ പരിഷ്കാരം 1909
359. ഗാന്ധിജിയെ വെടിവെച്ചുകൊല്ലാൻ നാഥുറാം വിനായക് ഗോഡ്സെ ഉപയോഗിച്ച തോക്ക്?
ഇറ്റാലിയൻ നിർമ്മിത ബെറിറ്റാ പിസ്റ്റൾ
360. ഇന്ത്യയിൽ യൂറോപ്യൻമാർ നിർമ്മിച്ച ആദ്യ കോട്ട?
മാനുവൽ കോട്ട (1503; കൊച്ചിയിൽ)