Questions from ഇന്ത്യാ ചരിത്രം

401. വൈരുദ്ധ്യങ്ങളുടെ കൂടിച്ചേരൽ എന്ന് മുഹമ്മദ് ബിൻ തുഗ്ലക്കിനെ വിശേഷിപ്പിച്ചത്?

ലെയ്ൻ പൂൾ

402. നീതി ചങ്ങല നടപ്പിലാക്കിയ മുഗൾ രാജാവ്?

ജഹാംഗീർ

403. സംഘ കാലഘട്ടത്തിൽ യുദ്ധത്തിൽ തോൽക്കുന്ന രാജാവ് മരണം വരെ ഉപവസിക്കുന്ന അനുഷ്ഠാനം അറിയപ്പെട്ടിരുന്നത്?

വടക്കിരിക്കൽ

404. ബാബറിന്റെ ആത്മകഥ?

തുസുക് - ഇ - ബാബറി or ബാബർ നാമ (ഭാഷ: തുർക്കി)

405. ചന്ദ്ബർദായിയുടെ പ്രസിദ്ധ കുതി?

പൃഥിരാജ് റാസോ

406. നളന്ദ സർവ്വകലാശാല നശിപ്പിച്ച മുസ്ളീം സൈന്യാധിപൻ?

ബക്തിയാർ ഖിൽജി

407. ബുദ്ധൻ ജനിച്ചത്?

ലുംബിനി ഗ്രാമം (കപില വസ്തു; വർഷം: BC 563)

408. ഡച്ചുകാർ ഇന്ത്യയിലെത്തിയ വർഷം?

1595

409. അധ്വാനിക്കുന്നവരുടെ രാജകുമാരൻ എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത്?

ബാലഗംഗാധര തിലകൻ

410. ഗുപ്ത കാലഘട്ടത്തിലെ പ്രധാന വരുമാനം?

ഭൂനികുതി

Visitor-3757

Register / Login