421. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ് വനിതാ പ്രസിഡന്റ്?
ഇന്ദിരാഗാന്ധി (1959; ഡൽഹി)
422. ടാഗോറിന്റെ ഗീതാഞ്ജലി മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്?
ജി.ശങ്കരക്കുറുപ്പ്
423. ഇന്ത്യാ ചരിത്രത്തിലും സംസ്ക്കാരത്തിലും ഗവേഷണം നടത്താനായി വാറൻ ഹേസ്റ്റിംഗ്സിന്റെ കാലത്ത് ആരംഭിച്ച സ്ഥാപനം?
റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ (1784)
424. സരോജിനി നായിഡു പങ്കെടുത്ത വട്ടമേശ സമ്മേളനം?
രണ്ടാം വട്ടമേശ സമ്മേളനം (1931; ലണ്ടൻ)
425. ഝാൻസിയിലും ഗ്വാളിയോറിലും വിപ്ലവം നയിച്ചത്?
ഝാൻസി റാണി
426. നിരാഹാര സമരത്തെ തുടർന്ന് ജയിലിൽ അന്തരിച്ച വിപ്ലവകാരി?
ജതിൻ ദാസ്
427. അക്ബറുടെ സൈനിക വിഭാഗ തലവൻ?
മീർ ബക്ഷി
428. തളിക്കോട്ട യുദ്ധത്തിൽ (1565) വിജയനഗര സൈന്യത്തെ നയിച്ച സദാശിവരായരുടെ മന്ത്രി?
രാമരായർ
429. ശ്രീബുദ്ധന്റെ കുതിര?
കാന്തക
430. ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിൽ നിന്നും ന്യൂഡൽഹിയിലേയ്ക്ക് മാറ്റിയ വർഷം?
1931 ഫെബ്രുവരി 10