411. ഇന്ത്യയിൽ വച്ച് കൊല്ലപ്പെട്ട ഏക വൈസ്രോയി?
മേയോ പ്രഭു (ആൻഡമാനിൽ വച്ച്; വധിച്ചത്: ഷേർ അലി)
412. കുത്തബ് മിനാറിന്റെ ഉയരം?
237.8 അടി
413. ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത്?
ശ്രീബുദ്ധൻ
414. ഗാന്ധിജിയുടെ അഞ്ചാമത്തേയും അവസാനത്തേയുമായ കേരളം സന്ദർശനം?
1937 ജനുവരി 13 (ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിൽ)
415. ബുദ്ധമത പ്രമാണങ്ങൾ പ്രതിപാദിക്കുന്ന " വിനയപീഠിക" ; "സൂക്ത പീഠിക" ഇവ ക്രോഡീകരിച്ച ബുദ്ധമത സമ്മേളനം?
ഒന്നാം ബുദ്ധമത സമ്മേളനം ( സ്ഥലം: രാജഗൃഹം; വർഷം: BC 483; അദ്ധ്യക്ഷൻ: മഹാകാശ്യപ )
416. ഇന്ത്യയിൽ ക്രിമിനൽ കോടതികൾ സ്ഥാപിച്ചത്?
കോൺവാലിസ് പ്രഭു
417. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം?
ചമ്പാരൻ സത്യാഗ്രഹം (1917)
418. ചന്ദ്രഗുപ്തൻ Il ഡൽഹിയിൽ സ്ഥാപിച്ച ഇരുമ്പ് ശാസനം?
മെഹ്റൗളി ശാസനം
419. മൂന്നാം സംഘം നടന്ന സ്ഥലം?
മധുര
420. "രാഷ്ട്രീയ സ്വാതന്ത്ര്യം ഒരു രാഷ്ട്രത്തിന്റെ ജീവശ്വാസമാണ് " എന്ന് പറഞ്ഞത്?
അരബിന്ദ ഘോഷ്