Questions from ഇന്ത്യാ ചരിത്രം

401. പാടലീപുത്രത്തെ മഗധയുടെ തലസ്ഥാനമാക്കി മാറ്റിയ ശിശുനാഗരാജാവ്?

കാലശോകൻ

402. മുഹമ്മദ് ബിൻ കാസിം വധിച്ച പഞ്ചാബിലെ ഭരണാധികാരി?

ദാഹിർ

403. നാലാം മൈസൂർ യുദ്ധം?

ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും (1799)

404. ഹരിയാനയിലെ ഹിസാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സിന്ധൂനദിതട കേന്ദ്രം?

ബനാവലി

405. മുസ്ലീം ലീഗിന്റെ രൂപീകരണത്തിൽ മുഖ്യപങ്ക് വഹിച്ചവർ?

ആഗാഖാൻ & നവാബ് സലീമുള്ള

406. ആര്യൻമാരുടെ ആഗമനം സപ്ത സിന്ധുവിൽ നിന്നാണെന്ന് അഭിപ്രായപ്പെട്ടത്?

എ.സി. ദാസ്

407. "സ്വാതന്ത്യം എന്റെ ജന്മാവകാശമാണ് ഞാൻ അത് നേടുക തന്നെ ചെയ്യും" ആരുടെ വാക്കുകൾ?

ബാലഗംഗാധര തിലക്

408. സിഖുകാർക്ക് നേതൃത്യം നൽകാൻ ഗുരു ഗോവിന്ദ് സിംഗ് നിയമിച്ചതാരെ?

ബന്ദാ ബഹാദൂർ

409. കടൽ മാർഗ്ഗം യൂറോപ്പിലേയ്ക്ക് പോയ ആദ്യ ഇന്ത്യൻ?

രാജാറാം മോഹൻ റോയ്

410. ബുദ്ധമതത്തിന്റെ കോൺസ്റ്റന്റയിൻ?

അശോകൻ

Visitor-3354

Register / Login