Questions from ഇന്ത്യാ ചരിത്രം

431. പൃഥിരാജ് ചൗഹാൻ മുഹമ്മദ് ഗോറിയെ പരാജപ്പെടുത്തിയ യുദ്ധം?

ഒന്നാം തറൈൻ യുദ്ധം - 1191)

432. കുടി അരശ് എന്ന വാരികയുടെ സ്ഥാപകൻ?

ഇ.വി രാമസ്വാമി നായ്ക്കർ

433. 1857 ലെ വിപ്ലവത്തെ " ആദ്യത്തേതുമല്ല ദേശീയ തലത്തിലുള്ള സ്വാതന്ത്ര്യ സമരവുമല്ല " എന്ന് പറഞ്ഞത്?

ആർ.സി മജുംദാർ

434. ഇന്ത്യാ വിഭജന സമയത്തെ വൈസ്രോയി?

മൗണ്ട് ബാറ്റൺ പ്രഭു

435. 1857ലെ വിപ്ലവത്തിന്റെ ജോവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നത്?

ഝാൻസി റാണി

436. ശ്രീലങ്കയിൽ വളർന്ന് പന്തലിച്ച ബുദ്ധമതവിഭാഗം?

ഹീനയാനം

437. ക്വിറ്റ് ഇന്ത്യാ ദിനമായി ആചരിക്കുന്നത്?

ആഗസ്റ്റ് 9

438. ഗോ ബ്രാഹ്മണ് പ്രതിപാലക് (ബ്രാഹ്മണരുടേയും പശുക്കളുടേയും സംരക്ഷകൻ) എന്ന് സ്വയം വിശേഷിപ്പിച്ച ഭരണാധികാരി?

ശിവജി

439. കൊൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണ്ണർ ജനറൽ?

വാറൻ ഹേസ്റ്റിംഗ്സ്

440. ക്രിപ്സ് മിഷൻ ചെയർമാൻ?

സർ. സ്റ്റാഫോർഡ് ക്രിപ്സ്

Visitor-3638

Register / Login