Questions from ഇന്ത്യാ ചരിത്രം

451. ബുദ്ധമതത്തിന്റെ സ്വാധീനത്തെക്കുറിച്ച് പരാമർശിക്കുന്ന സംഘകാല കൃതി?

മണിമേഘല

452. പാണ്ഡ്യരാജ വംശത്തെക്കുറിച്ച് പരാമർശിച്ച ആദ്യ വിദേശ സഞ്ചാരി?

മെഗസ്തനീസ്

453. പ്ലാസി യുദ്ധം നയിച്ച സിറാജ് - ഉദ് - ദൗളയുടെ സൈന്യാധിപൻ?

മിർ ജാഫർ

454. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേഷ്ടാവായിരുന്നത്?

മദൻ മോഹൻ മാളവ്യ

455. നിർഭാഗ്യവാനായ ആദർശവാദി എന്ന് മുഹമ്മദ് ബിൻ തുഗ്ലക്കിനെ വിശേഷിപ്പിച്ചത്?

ഇബൻബത്തൂത്ത

456. ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതി മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്?

നാലപ്പാട്ട് നാരായണ മേനോൻ

457. ഗാന്ധിജിയുടെ ആദ്യ സത്യഗ്രഹം?

1906 ൽ ദക്ഷിണാഫ്രിക്കയിലെ ട്രാൻസ്വാളിൽ ഏഷ്യാറ്റിക് ഓർഡിനൻസിനെതിരെ

458. പാണ്ഡ്യൻമാരുടെ രാജമുദ്ര?

ശുദ്ധജല മത്സ്യം

459. ഖുദായ് - ഖിത്മത് ഗാർ (ദൈവസേവകരുടെ സംഘം / ചുവന്ന കുപ്പായക്കാർ) എന്ന സംഘടനയ്ക്ക് രൂപം നൽകിയത്?

ഖാൻ അബ്ദുൾ ഗാഫർ ഖാൻ

460. ഇന്ത്യയിൽ ആദ്യം പീരങ്കിപ്പട ഉപയോഗിച്ച ഭരണാധികാരി?

ബാബർ

Visitor-3138

Register / Login