Questions from ഇന്ത്യാ ചരിത്രം

471. അശോകൻ സ്വീകരിച്ച ബുദ്ധമത വിഭാഗം?

ഹീനയാന ബുദ്ധമതം

472. ഇൻഡസ് എന്ന പേരിൽ അറിയപ്പെടുന്ന നദി?

സിന്ധു നദി

473. ദണ്ഡി മാർച്ചിൽ ഗാന്ധിജിയും അനുയായികളും ആലപിച്ച ഗാനം?

രഘുപതി രാഘവ രാജാറാം

474. ഫിറൂസ് ഷാ ബാഹ്മിനി തോൽപ്പിച്ച വിജയനഗര രാജാവ്?

ദേവരായർ I

475. ഡൽഹിയിലെ പോസെയിൽ കൃഷി ഗവേഷണ കേന്ദ്രം ആരംഭിച്ചത്?

കഴ്സൺ പ്രഭു

476. രണ്ട് പ്രാവശ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ വിദേശി?

വില്യം വേഡർബോൺ (1889 & 1910)

477. മഹാഭാരതത്തിന്റെ കർത്താവ്?

വ്യാസൻ

478. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "കുളിക്കടവ് " കണ്ടെത്തിയ സ്ഥലം?

മോഹൻ ജൊദാരോ

479. 1857 ലെ വിപ്ലവത്തെ "ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം " എന്ന് വിശേഷിപ്പിച്ചത്?

വി.ഡി സവർക്കർ

480. മൗര്യവംശത്തിലെ അവസാനത്തെ രാജാവ്?

ബൃഹദ്രഥൻ

Visitor-3077

Register / Login